സിസിലി: ഇറ്റലിയിലെ സജീവമായ മൗണ്ട് എറ്റ്‌ന എന്ന അഗ്നിപര്‍വ്വതം തീതുപ്പുന്നു. ഞായറാഴ്ച മുതല്‍ പുകഞ്ഞുതുടങ്ങിയ എറ്റ്‌നയില്‍ നിന്നും ഇന്നലെ മുതല്‍ ശക്തമായ ലാവാ പ്രവാഹമാണ് നടക്കുന്നത്. അഗ്നിഗോളങ്ങള്‍ വര്‍ഷിച്ചുകൊണ്ട് എറ്റ്‌ന രാത്രിയിലും നഗരങ്ങളെ പ്രകാശത്താല്‍ മുക്കുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇറ്റലിയുടെ തെക്ക്കിഴക്കന്‍ നഗരമായ സിസിലിയുടെ തെക്കന്‍ ചരിവിലേക്കാണ് എറ്റ്‌നയുടെ ലാവ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്തുള്ള കറ്റാനിയ നഗരത്തില്‍ നിന്നും അഗ്നിപര്‍വ്വത സ്‌ഫോടനം നന്നായി ദൃശ്യമാവുകയാണ്. ആകാശത്തേക്ക് പുകയും തീക്കുമൊപ്പം കിലോമീറ്റര്‍ ദൂരത്തേക്ക് ചാരം തുപ്പുന്നതിനാല്‍ കാറ്റാനിയ വിമാനത്താവളം അടിയന്തിരമായി അടച്ചു.

