കഞ്ചിക്കോട് ഐ ഐ ടി ക്യാമ്ബസില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഭീതിയോടെ ജനങ്ങള്‍

പാലക്കാട് കഞ്ചിക്കോട് ഐ ഐ ടി ക്യാമ്ബസില്‍ കാട്ടാനക്കൂട്ടമിറങ്ങി. 17 കാട്ടാനകളാണ് ഐഐടി കാമ്ബസില്‍ മതില്‍ക്കെട്ട് തകര്‍ത്തെത്തിയത്. ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്.

കുട്ടികളുള്‍പ്പെടെ 17 ആനകളാണ് കഞ്ചിക്കോട്ടെ ഐ ഐ ടി ക്യാമ്ബസിലെത്തി പരിഭ്രാന്തി പരത്തിയത്. കഞ്ചിക്കോട് വലിയേരിയില്‍ ആദ്യമെത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച്‌ തുരത്തി. ഇവിടെ നിന്നുമാണ് ആനക്കൂട്ടം മതില്‍ തകര്‍ത്ത് ഐ ഐ ടി ക്യാമ്ബസിലെത്തിയത്. ഐ ഐ ടിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് രണ്ട് മണിക്കൂറോളം കാട്ടാനക്കൂട്ടമുണ്ടായിരുന്നു.

വന വകുപ്പും, നാട്ടുകാരും പടക്കം പൊട്ടിച്ച്‌ ഏറെ പരിശ്രമിച്ചാണ് കാട്ടാനക്കൂട്ടത്തെ കാട് കയറ്റിയത്. കഞ്ചിക്കോട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കാറുണ്ട്. ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങുന്നത് പതിവായതോടെ ജനങ്ങള്‍ ഭീതിയിലാണ്.

prp

Leave a Reply

*