ISL: നാലിനെതിരെ അഞ്ച് ഗോളുകള്‍ നേടി ഗോവയുടെ വിജയം

sahil-tavora-fc-goa-chennaiyin-fc-isl-season-3-2016_133nou80x0r2o11a89oaia0ql9

ഐഎസ്‌എല്‍ മൂന്നാം സീസണിൽനിന്ന് ഇതിനകം പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകളുടെ ഏറ്റുമുട്ടലില്‍ ചെന്നൈയന്‍ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് വിജയം. നാലിനെതിരെ അഞ്ച് ഗോളിനാണ് ഗോവ വിജയം കൈവരിച്ചത്. നാലാം മിനിറ്റില്‍ ജെറിയുടെ ഗോളിലൂടെ ചെന്നൈയ്ന്‍ എഫ്.സി ആദ്യ ഗോള്‍ നേടിയിരുന്നു. അടുത്ത മിനിറ്റില്‍ തന്നെ റാഫേല്‍ കെയ്ലെയുടെ ഗോളിലൂടെ ഗോവ സമനിലയിലെത്തി. 4–4 സമനിലയിൽ കളി തീരുമെന്നു വിചാരിച്ചിരുന്ന സമയത്ത് ഇൻജുറി ടൈമിന്‍റെ അവസാന ലാപ്പിൽ ടവോറയുടെ ഗോളിലൂടെ ഗോവ വിജയം നേടിയെടുത്തു.

prp

Leave a Reply

*