ISL: ബ്ലാസ്റ്റേഴ്സ് vs കോല്‍ക്കത്ത സ്വപ്ന ഫൈനല്‍ ഇന്ന് കൊച്ചിയില്‍

കൊച്ചി: ISL മൂന്നാം പതിപ്പിന്‍റെ ഫൈനല്‍ മത്സരം കേരള ബ്ലാസ്റ്റേഴ്സ് vs അത്ലെറ്റിക്കോ ഡി കോല്‍ക്കത്ത ഇന്ന്‍ വൈകീട്ട് 7ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. ആരാധകരെ നീരശയിലാക്കി ടിക്കറ്റുകള്‍ മൂന്ന് ദിവസം മുമ്പേ വിറ്റ് തീര്‍ന്നിരുന്നു. കനത്ത സുരക്ഷാ വലയമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 3.30 മുതൽ 6 മണി വരെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കും. സ്റ്റേഡിയത്തിന് അകത്ത് കയറിയതിന് ശേഷം കളി തീരുന്നത് വരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. സ്റ്റേഡിയത്തിന് അകത്തും പുറത്തും വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാഗുകൾ, ഹെൽമറ്റ്, വലിയ ഡ്രമ്മുകൾ‍, പുകയില ഉൽപ്പന്നങ്ങൾ, വെള്ളക്കുപ്പികൾ, പടക്കം, തീപ്പട്ടി തുടങ്ങിയവയൊന്നും സ്റ്റേഡിയത്തിനകത്ത് അനുവദികുകയില്ല.

prp

Leave a Reply

*