കേരളത്തിലേക്ക് ഇന്നുമുതല്‍ 500 രൂപയുടെ കൂടുതൽ നോട്ടുകൾ

നോട്ട് റദ്ദാക്കലിനോട് അനുബന്ധിച്ചുള്ള  പ്രതിസന്ധി പരിഹരിക്കാൻ
റിസർവ് ബാങ്ക് മേഖലാ ഓഫിസിന്‍റെ അഭ്യർഥന പ്രകാരം 500 രൂപയുടെ കൂടുതൽ നോട്ടുകൾ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിക്കും. നോട്ട് നിരോധനത്തിനുശേഷം ഇതുവരെ  കേരളത്തിലേക്ക് എത്തിയതിൽ ഭൂരിഭാഗവും 2000 രൂപ, 100 രൂപ നോട്ടുകളായിരുന്നു. 2000 രൂപയുടെ നോട്ടുകൾ മാത്രം എടിഎമ്മുകളിലൂടെ വിതരണം ചെയ്യുന്നതിനെതിരെ  പരാതികള്‍ ഉയർന്നിരുന്നു. 100 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ നിറച്ചു നിമിഷങ്ങൾക്കകം തീരുകയാണെന്ന്‍ ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് റിസർവ് ബാങ്ക് റീജനൽ അധികൃതർ 500 രൂപയുടെ കൂടുതൽ നോട്ടുകൾ ലഭ്യമാക്കണമെന്ന്  ആവശ്യപ്പെട്ടത്.

prp

Leave a Reply

*