നോട്ട് അസാധുവാക്കൽ: നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ ആൾക്ക് മർ‌ദ്ദനം

നോട്ട് അസാധുവാക്കൽ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ ലാല്ലൻ സിങ് കുശ്‌വാലയ്ക്കാണ് (45) മർ‌ദ്ദനമേറ്റത്.  ഈ മാസം 15ന് ഡല്‍ഹിയിലായിരുന്നു സംഭവം. എടിഎമ്മിന് മുന്നിലെ വലിയ ക്യൂ കണ്ടപ്പോൾ മോദി കാരണമാണിതെന്ന് പറഞ്ഞു. ഇത് കേട്ട ഒരാൾ ആൾക്കൂട്ടത്തിൽ നിന്നെത്തി ഇദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.ലാല്ലൻ സിങിന്‍റെ കയ്യിലുണ്ടായിരുന്ന 6000 രൂപ മർദ്ദിച്ചയാൾ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പോലിസ് ഈ കേസ് അന്വേഷിച്ചുവരികയാണ്.

prp

Leave a Reply

*