ISL: ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത മത്സരം സമനിലയില്‍

ck_vineeth_of_kerala_blasters_fc_celebrates_his_goal_with_teammates_1480433412-800

കൊല്‍ക്കത്ത: ഐഎസ്എൽ മൂന്നാം സീസണിലെ അവസാന എവേ മാച്ചിൽ ബ്ലാസ്റ്റേഴ്സും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 1–1 സമനിലയിൽ കൈകോര്‍ത്ത്‌ പിരിഞ്ഞു. എട്ടാം മിനിറ്റില്‍ സി കെ വിനീതിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ പതിനെട്ടാം മിനിറ്റില്‍ സ്റ്റീഫന്‍ പിയേഴ്സന്‍റെ മറുപടി ഗോളിലൂടെ കൊല്‍ക്കത്ത സമനിലയില്‍ പൂട്ടി. 19 പോയിന്റുമായി കൊൽക്കത്ത സെമിഫൈനലിൽ കടന്നു. ബ്ലാസ്റ്റേഴ്സിനും 19 പോയിന്റായെങ്കിലും സെമി പ്രവേശനം സാധ്യമോ എന്നത് അവസാനത്തെ മൽസരത്തിന്‍റെ ഫലം പോലെയിരിക്കും. ഗോള്‍ ശരാശരിയിലാണ് കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്സിന്‍റെ മുന്നിലെത്തിയത്. ഡിസംബർ നാലിന് അവസാന മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സിനു സെമിയില്‍ കളിക്കാന്‍ സാധിക്കും. ഇന്നു സ്വന്തം സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരെ നോർത്ത് ഈസ്റ്റ് തോറ്റാൽ അവസാന മൽസരത്തിനു മുൻപുതന്നെ ബ്ലാസ്റ്റേഴ്സ് സെമിയിലെത്തും. ഇന്നത്തെ കളിയും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആകാംഷയോടെ വീക്ഷിക്കും.

prp

Leave a Reply

*