IPL 2020| ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബൗളര്‍ ആര്? ഡേവിട് ഹസ്സി തിരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്സ് താരം

ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേശകന്‍ ഡേവിഡ് ഹസ്സിക്ക് ഒരു മറുപടിയേ ഉള്ളൂ, സുനില്‍ നരെയ്ന്‍! . നൈറ്റ് റൈഡേഴ്സ് താരമാണ് നരെയ്ന്‍.

 Tu jaan le tu kaun hai,

— KolkataKnightRiders (@KKRiders)



നരെയ്നെ കുറിച്ച്‌ ഹസ്സിയുടെ വാക്കുകള്‍ ഇങ്ങനെ, “ലോകത്തിലെ ട്വന്റി-20 ബൗളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് നരെയ്ന്‍. അദ്ദേഹം നൈറ്റ് റൈഡേഴ്സിനൊപ്പം ഉള്ളത് സന്തോഷകരമാണ്.”

ഐപിഎല്ലില്‍ കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് നരെയ്ന്‍. 110 മത്സരങ്ങളില്‍ നിന്നായി 122 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. തുടര്‍ച്ചയായ സീസണുകളില്‍ നൈറ്റ് റൈഡേഴ്സിന് വേണ്ടി ഓള്‍റൗണ്ടര്‍ വേഷം അലങ്കരിക്കുന്നത് നരെയ്നാണ്.

ഓള്‍റൗണ്ടര്‍ ആണെങ്കിലും നരെയ്ന്റെ കഴിവ് ബൗളിങ്ങിലാണെന്ന് ഹസ്സി പറയുന്നു. 2012 മുതല്‍ നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുന്ന താരമാണ് നരെയ്ന്‍.

prp

Leave a Reply

*