കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിന്‍െറ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ്​ വിജയകരമായതെന്ന്​ ഗവേഷകര്‍ അറിയിച്ചു.രാജ്യത്തെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി.

കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തു. ആദ്യഘട്ടത്തില്‍ 20 കുരങ്ങന്‍മാരിലായിരുന്നു പരീക്ഷണം. ഇവയെ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ച്‌​ വാക്​സിന്‍ നല്‍കുകയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ്​ നല്‍കിയപ്പോള്‍ കോവിഡിനെതിരായ ആന്‍റിബോഡിയുണ്ടായെന്നാണ്​​ കണ്ടെത്തല്‍.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്ബനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ആദ്യ ഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

prp

Leave a Reply

*