സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന പൈറസി മാഫിയ അറസ്റ്റില്‍

തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച്‌ കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്‍റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു.

തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി, കൂട്ടാളികളായ സുരേഷ്, ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍, മരിയ ജോണ്‍ തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. വിവിധ സിനിമകളുടെ വ്യാജപതിപ്പുകള്‍ 19 വെബ്സൈറ്റ് ഡൊമൈനുകളില്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങള്‍ നേടിവരുകയായിരുന്നു.

പുതിയ മലയാളസിനിമകള്‍ ഉള്‍പ്പെടെ വ്യാജമായി പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച്‌ വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവരുടെ അക്കൌണ്ടിലേക്ക് തുക ലഭിക്കുകയുംചെയ്യും. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം. ഒരു ഡോമൈന്‍ ഏതെങ്കിലും രീതിയില്‍ ബ്ളോക്ക് ആയാല്‍ ഉടന്‍തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനം.

കാര്‍ത്തിയുടെയും മറ്റും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരുകോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്ബാദിച്ചിട്ടുണ്ട്. ഡിവിഡി റോക്കേഴ്സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടിഎന്‍ റോക്കേഴ്സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സിനിമാപൈറസി മുഖേന സമ്ബാദിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് അക്കൌണ്ടുകള്‍ സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്.

prp

Related posts

Leave a Reply

*