ഐപിഎല്‍ : വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ പഞ്ചാബും,ഹൈദരാബാദും ഇന്നിറങ്ങും

ദുബായ് : ഐ പി എല്‍ സീസണിലെ 22ആം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 07:30തിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ നിന്നും ഇത്തവണ ജയത്തിലേക്ക് പിടിച്ചു കയറുക എന്ന ലക്ഷ്യത്തോടെയാകും പഞ്ചാബ്, ആറാം പോരാട്ടത്തിന് ഇറങ്ങുക. കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയം കാണാനായത്. രണ്ടു പോയിന്ടുമായി പട്ടികയിലെ അവസാന സ്ഥാനത്താണ് ഇപ്പോള്‍ പഞ്ചാബ്.

സണ്‍റൈസേഴ്സിനും ഇന്ന് ആറാം മത്സരമാണ്. രണ്ടെണ്ണം മാത്രമാണ് ഇതുവരെ ജയിച്ചത്. മുംബൈ ഇന്ത്യന്‍സുമായി നടന്ന പോരാട്ടത്തില്‍ 34റണ്‍സിന് പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്ക് ശേഷമായിരുന്നു ഈ തോല്‍വി. നാല് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ ഹൈദരാബാദ്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു. 10റണ്‍സിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്.

prp

Leave a Reply

*