
ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. സോപോരയില്‍ വ്യാഴാഴ്ച പുലര്‍ച്ച ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.
