ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ സമീപകാലത്തെ ഏറ്റവും വിജയത്തിലേക്ക്; ബോക്സ് ഓഫീസില്‍ തരം​ഗമായി കെജിഎഫ് 2

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ സമീപകാലത്തെ ഏറ്റവും വിജയത്തിലേക്ക് കുതിക്കുകയുമാണ് കെജിഎഫ് 2. 14ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കണക്ക് മാത്രമാണ് ഔദ്യോ​ഗികമായി പുറത്തെത്തിയിരിക്കുന്നത്.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആ​ഗോള ​ഗ്രോസ് 240 കോടിയാണ്.

അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് അനൗദ്യോ​ഗിക വിവരം. ഒപ്പം ആദ്യ തിങ്കളാഴ്ചയായ ഇന്നും ചിത്രത്തിന് വന്‍ അഡ്വാന്‍സ് ബുക്കിം​ഗ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സിനിമകള്‍ക്ക് തിയറ്ററുകളില്‍ ഒരു വാരം ഏറ്റവും കുറവ് പ്രേക്ഷകര്‍ എത്തുന്ന ദിവസമാണ് തിങ്കളാഴ്ച. ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന വാരാന്ത്യ ദിനങ്ങള്‍ക്കു ശേഷം എത്തുന്ന ആദ്യദിനം ആയതിനാലാണ് കളക്ഷനിലെ ഈ ഇടിവ്.

എന്നാല്‍ തിങ്കളാഴ്ചയും ഒരു ചിത്രത്തിന് മെച്ചപ്പെട്ട കളക്ഷന്‍ ലഭിച്ചാല്‍ ആ ചിത്രം ബോക്സ് ഓഫീസില്‍ ഏറെ മുന്നോട്ടു പോകുമെന്നാണ് അര്‍ഥം. ഇപ്പോഴിതാ കെജിഎഫ് 2 ന് ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

14.50 കോടിയാണ് ചിത്രത്തിന് ആദ്യ തിങ്കളാഴ്ച ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്.

prp

Leave a Reply

*