കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ അവന്തിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സോപോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഹര്‍ദ്ശിവ മേഖലയിലാണ്‌ഏറ്റമുട്ടല്‍ തുടങ്ങിയത്. അതേസമയം ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കര്‍ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്.

prp

Leave a Reply

*