ഇന്ത്യയിലെ ആദ്യ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍; സെപ്റ്റംബര്‍ 23 മുതല്‍

ആപ്പിളിന്റെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 23 നാണ് ലോഞ്ചിങ്. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും. ഉപഭോക്താക്കളുടെ സഹായത്തിനായി ഓണ്‍ലൈന്‍ ടീമും പ്രവര്‍ത്തിക്കും.

ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോണ്‍ കോള്‍ സഹായവും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയില്‍ വിപണി വിപുലീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആപ്പിള്‍ റീട്ടെയില്‍ പ്ലസ് പീപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. കോവിഡ് സാഹചര്യത്തില്‍ കോണ്‍ടാക്‌ട് ലെസ് ഡെലിവറിയാണ് ആപ്പിള്‍ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാര്‍ട്ട് വഴിയാണ് ഡെലിവറി.



ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയില്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് തുറക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലാകും ആദ്യ ഔട്ട്ലെറ്റ്. പിന്നാലെ ബാംഗ്ലൂരിലും ഔട്ട്ലെറ്റ് തുറക്കും.

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ട്രേഡ് ഇന്‍ പ്രോഗ്രാം എന്നിവയും ഉണ്ടാകും.

prp

Leave a Reply

*