കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 96,424 പേര്‍ക്കാണ്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. നിലവില്‍ 10,17,754 പേര്‍ ചികില്‍സയിലുണ്ട്.

ഇന്നലെ മാത്രം 1,174 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 84,372 ആയി. ഇതുവരെ രാജ്യത്ത് 41,12,552 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ രാജ്യത്ത് 6,15,72,343 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,06,615 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

prp

Leave a Reply

*