ഹൈദരാബാദ് പോലീസ് എന്‍കൗണ്ടര്‍: നിയമപരമോ? സുപ്രീംകോടതിയില്‍ ഹര്‍ജി, പരിശോധിക്കാമെന്ന് കോടതി!

ദില്ലി: ഹൈദരാബാദിലെ ബലാത്സംഗ പ്രതികളെ പോലീസ് വെടിവെച്ച്‌ കൊന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിസോധിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ദെയാണ് അടിയന്തര ഹര്‍ജി പരിശോധിക്കാമെന്ന് വ്യക്തമാക്കിയത്. നിയമവിരുദ്ധമായ ഏറ്റുമുട്ടലാണ് ഹൈദരാബാദില്‍ പോലീസ് നടത്തിയതെന്നാരോപിച്ച്‌ ജിഎസ്മണി എന്നായാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സമാന ഹര്‍ജി തെലങ്കാന ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. വിഷയം തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അടിയന്തര ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണി വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

ഹൈദരാബാദില്‍ ഡോക്ടര്‍ ദിശയുടെ ഘാതകകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ ആണെന്ന ആരോപണം ശക്തമായിരിക്കെ നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് മുന്‍ കരുതല്‍ എടുത്തുവെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.

ഭീകരര്‍ എന്ന് സംശയിക്കുന്നവരെ നല്‍ഗൊണ്ടയില്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതു സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാന്‍ സ്വയം രക്ഷക്കാണ് വെടി വെച്ചതെന്ന വാദം ഉന്നയിക്കാനാണ് പോലീസ് നീക്കം.

courtsey content - news online
prp

Leave a Reply

*