ശബരിമലയില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

കണ്ണൂര്‍: ശബരിമലയില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേ സമയം
വിപുലമായ പരിപാടികളോടെയാണ് ഒന്നാം വാര്‍ഷികം ആഘോഷിച്ചത്.

‘സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിജയം. കൂടുതല്‍ വിദേശ വിമാനക്കമ്ബനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചില്ല.’

‘എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതിവേഗത്തില്‍ ലാഭകരമാകുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.’ കിയാലിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

courtsey content - news online
prp

Leave a Reply

*