സ്​ത്രീസുരക്ഷ ഉറപ്പാക്കാന്‍ കാര്യക്ഷമമായ പൊലീസ്​ സംവിധാനത്തിന് മാത്രമേ കഴിയു : പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ സ്​ത്രീകള്‍ സുരക്ഷിതരാണെന്ന്​ ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ പൊലീസ്​ സംവിധാനത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് ​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കേസുകളില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് ​ പ്രധാനമന്ത്രിയുടെ പ്രതികരണം.

പുണെയില്‍ നടക്കുന്ന പൊലീസ്​ മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ​. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നവിധത്തില്‍ പോലീസിന്റെ ​പ്രതിച്ഛായ ഉയര്‍ത്താന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണം- നരേന്ദ്ര മോദി പറഞ്ഞു .

ദൈനംദിന ജോലികളില്‍ പൊലീസ്​ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സമൂഹത്തിലെ ദുര്‍ബലരുടെയും പാവങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

courtsey content - news online
prp

Leave a Reply

*