ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

   ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച്‌ ഹ്യൂമേട്ടന്‍. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാലേട്ടനോടൊപ്പമുള്ള ഫോട്ടോ ഹ്യൂമേട്ടന്‍ ഫെയ്‌സ്ബുക്കിലിട്ട നിമിഷം തന്നെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.

      സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. 70 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന അവസാന ഷെഡ്യൂളിലാണ് അദ്ദേഹം ഇപ്പോള്‍. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

            ഒടിയന്‍ മാണിക്യനാവുന്നതിന് മുന്നോടിയായി 18 കിലോയാണ് അദ്ദേഹം കുറച്ചത്. സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശരീരഭാരം കുറച്ചത്. മെലിഞ്ഞ് ചുള്ളന്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്യനായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. മാണിക്യന്റെ യൗവ്വനവും വാര്‍ധക്യവുമൊക്കെ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യത്യസ്ത മേക്കോവറുകള്‍ നടത്തുന്നത്.

മഞ്ജു വാര്യരും മോഹന്‍ലാലും വില്ലന് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. മോഹന്‍ലാല്‍ മാത്രമല്ല മഞ്ജു വാര്യരും മേക്കോവറുകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Absolute honour, after a few years of trying, to finally meet you Lalettan! Thanks very much!

Posted by Iain Hume on Tuesday, March 27, 2018

prp

Related posts

Leave a Reply

*