കൊല്‍ക്കത്ത: ആത്മഹത്യയ്ക്ക് ശ്രമിച്ച ബംഗാളി നടന് സൈബല്‍ ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീവിതം അവസാനിപ്പിക്കാനുള്ള കാരണം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ബംഗാളിലെ കസ്ബയിലെ വീട്ടില്‍ സൈബല്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സൈബല്‍ ഭട്ടാചാര്യ ഈ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചിത്തരഞ്ജന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല, താന്‍ ജീവിതം അവസാനിപ്പിക്കാന്‍ കാരണം ഭാര്യയും അമ്മായി അമ്മയുമാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അടുത്തിടെ ബംഗാളി നടിമാരായ പല്ലവി ഡേ, ബിദിഷ ഡി മജുംദാര്‍, മോഡലും നടിയുമായ മഞ്ജുഷ നിയോഗി എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു.

