തന്‍റെ പരാജയത്തിന് പിന്നില്‍ റഷ്യയും പുടിനുമെന്ന് ഹിലരി ക്ലിന്റണ്‍

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്‍റെ പരാജയത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ഹിലരി ക്ലിന്റണ്‍. റഷ്യന്‍ പ്രസിഡന്റിന് തന്നോടുള്ള വ്യക്തിപരമായ വിരോധമാണ് ഹാക്കിംഗിന് കാരണമെന്നും ഹിലരി പ്രതികരിച്ചു. അഞ്ച് വര്‍ഷം മുന്‍പ് നടന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമാണിതെന്നാണ് ഹിലരിയുടെ വിലയിരുത്തല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ കണ്ടെത്തല്‍. ഇമെയിലുകളിലെ വിവരങ്ങള്‍ പുറത്തുവന്നത് ഹിലരി ക്ലിന്റന്‍റെ പ്രചാരണങ്ങള്‍ക്ക് വലിയ തോതില്‍ തിരിച്ചടി നല്‍കിയിരുന്നു.

prp

Leave a Reply

*