ആദില്‍ ഇബ്രാഹിം നായകവേഷത്തില്‍ എത്തുന്ന ‘ഹലോ ദുബായ്ക്കാര’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഹരിശ്രീ യൂസഫും ബാബുരാജ് ഹരിശ്രീയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവികാ മോഹനാണ് നായികയാകുന്നത്. അഷ്റഫ് പാലക്കല്‍ ആണ് നിര്‍മ്മാണം.
ടിനി ടോം, സലിംകുമാര്‍, ധര്മജന്, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, മാമുക്കോയ, കോട്ടയം നസീര്‍ ശിവജി ഗുരുവായൂര്‍, ദേവന്, ശശി കലിംഗ, നീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതസംവിധാനം നാദിര്‍ഷയാണ്.