കോഴിക്കോട് ഉരുള്‍പൊട്ടല്‍; മരണം മൂന്നായി

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ക​രി​ഞ്ചോ​ല സ്വ​ദേ​ശി അ​ബ്ദു​ള്‍ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന(9)​യും സ​ഹോ​ദ​ര​നും മ​റ്റൊ​രു കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം കാ​ണാ​താ​യ ഒ​രു കു​ട്ടി​യെ കൂ​ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തെ​ടു​ത്തു. കാ​ണാ​താ​യ എ​ട്ട് പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ച്ചു​വ​രി​കാ​യാ​ണ്. ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഹ​സ​ന്‍, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മൂ​ന്ന് വീ​ടു​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പ്പെ​ട്ട​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

prp

Related posts

Leave a Reply

*