കനത്ത പ്രതിഷേധത്തിനി​െട കങ്കണ മുംബൈയില്‍; വസതിയില്‍ കനത്ത സുരക്ഷ

മുംബൈ: പ്രതിഷേധങ്ങള്‍ക്കിടെ ബോളിവുഡ്​ താരം കങ്കണ റണവാത്ത്​ മുംബൈയിലെ വസതിയില്‍ എത്തി. വസതിക്ക്​ പുറത്ത്​ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​. ഹിമാചല്‍ പ്രദേശില്‍നിന്നാണ്​ നടി മുംബൈ വിമാനത്താവളത്തിലെത്തയത്​.

കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി വിമാനത്താവളത്തിന്​ പുറത്ത്​ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത്​ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി ര​ംഗോലി ചന്ദേലും സി.ആര്‍.പി.എഫ്​ ജവാന്‍മാരും കങ്കണയെ അനുഗമിച്ചു.

കങ്കണയുടെ മുംബൈയിലെ ഓഫിസ്​​ കെട്ടിടം പൊളിക്കുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും മുംബൈ കോര്‍പറേഷനോട്​ കോടതി ആവശ്യ​െപ്പട്ടിട്ടുണ്ട്​. ഓഫിസ്​ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന്​ ചൂണ്ടിക്കാട്ടി ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ പൊളിക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്​ നടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

prp

Leave a Reply

*