വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്.

30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത രീതികള്‍ ശീലിക്കുക. പയര്‍പൊടി, കടലപ്പൊടി, താളി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. തലയിലൊഴിക്കാന്‍ സാധാരണ പച്ചവെള്ളം അല്ലെങ്കില്‍ തണുപ്പ് കുറഞ്ഞ വെള്ളം ഉപയോഗിക്കുക. യാതൊരു കാരണവശാലും തലയില്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തലമുടി നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം.

സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്ബരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ. മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുന്നത്. മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും.

കയ്യോന്നിയും തുളസിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം. കറ്റാര്‍ വാഴയും നീലിയമരിയും ചേര്‍ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്.

prp

Related posts

Leave a Reply

*