നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ അവസാന തന്ത്രവുമായി പ്രതികള്‍; തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കി പവന്‍ ഗുപ്ത

ന്യൂഡല്‍ഹി: നാളെ ശിക്ഷ നടപ്പാക്കാനിരിക്കെ അവസാന തന്ത്രങ്ങളുമായി നിര്‍ഭയ കേസിലെ പ്രതികള്‍. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കേസിലെ നാലാം പ്രതിയായ പവന്‍ ഗുപ്ത. തിങ്കളാഴ്ചയാണ് തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. തൊട്ടുപിന്നാലെയാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി ഫയല്‍ ചെയ്തത്.

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച്‌ 3ന് നടപ്പാക്കാന്‍ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതിനാല്‍ വധശിക്ഷ അടുത്ത ദിവസം നടക്കില്ലെന്ന് ഉറപ്പായി.

കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയിലും ഹര്‍ജിയ സമര്‍പ്പിച്ചിട്ടുണ്ട്.

നിരവധി രീതിയില്‍ പ്രതികള്‍ വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍ഭയയുടെ കുടുംബാംഗങ്ങളും രംഗത്തെത്തി.

prp

Leave a Reply

*