വര്‍ഷങ്ങളുടെ പ്രാര്‍ത്ഥന സഫലമായി; ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേല്‍ശാന്തിയെ പൂജപഠിപ്പിച്ച ഗുരുവിനെ അടുത്ത മേല്‍ശാന്തിയായി തെരഞ്ഞെടുത്ത അപൂര്‍വ്വതയും ഇത്തവണത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുണ്ടായി.

ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ മനക്കല്‍ ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ഈ അവസരത്തിനായി നിരവധി വര്‍ഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ 36 പേരില്‍ നിന്നും തന്നെ തെരഞ്ഞെടുത്തത് സുകൃതവും പുണ്യവുമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്ബൂതിരിയെ പൂജപഠിപ്പിച്ചത് ശങ്കരനാരായണ പ്രമോദ് നമ്ബൂതിരിയാണ്. അഭിമുഖത്തിനായി ദേവസ്വം ഓഫീസിലെത്തിയപ്പോള്‍ കൊറോണ നിയന്ത്രണം മൂലം ഭഗവാനെ ദര്‍ശിക്കാന്‍ പ്രമോദ് നമ്ബൂതിരിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നറുക്കിന്റെ രൂപത്തിലാണ് പ്രമോദ് നമ്ബൂതിരിയെ തേടി ഭാഗ്യം എത്തിയത്. നിലവില്‍ ഒറ്റപ്പാലം ചാത്തന്‍കാട് ദേവീ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ഇദ്ദേഹം.

prp

Leave a Reply

*