പെരുമ്ബളം: ആലപ്പുഴ ജില്ലയുടെ ഭാഗമായ പെരുമ്ബളം ദ്വീപിനെ എറണാകുളം ജില്ലയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന് നാലുമാസത്തിനകം സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന ഹൈേകാടതി നിര്‍േദശത്തില്‍ ദ്വീപ് നിവാസികളില്‍ സമ്മിശ്ര പ്രതികരണം. 1997ലാണ് പെരുമ്ബളം സ്വദേശിയായ അഭിഭാഷകന് കെ. തവമണി ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചത്. വീണ്ടും നിവേദനം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് ഹരജി നല്‍കിയത്. ഹരജിയില്‍ ഹൈേകാടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
ഇപ്പോള്‍ ചേര്‍ത്തല താലൂക്കിെന്റ ഭാഗമായ പെരുമ്ബളം പഞ്ചായത്തിനെ കണയന്നൂര്‍ താലൂക്കിെന്റ ഭാഗമാക്കണമെന്നാണ് ആവശ്യം. എറണാകുളം നഗരകേന്ദ്രത്തില്‍ എത്താന്‍ കേവലം 19 കി.മീ. യാത്ര ചെയ്താല്‍ മതിയെന്നും ദ്വീപില്‍ ഉള്ളവരുടെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എറണാകുളം നഗരത്തെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഈ ആവശ്യം തെരഞ്ഞെടുപ്പ് വിഷയം ആകാനും സാധ്യതയുണ്ട്. വിവരം അറിഞ്ഞതുമുതല്‍ ദ്വീപിലുള്ളവര്‍ പലവിധ അഭിപ്രായങ്ങളിലാണ്. എറണാകുളവുമായാണ് ദ്വീപുകാര്‍ക്ക് കൂടുതല്‍ സമ്ബര്ക്കമെന്നതിനാല് എറണാകുളത്തിെന്റ ഭാഗമാകണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
എന്നാല്‍, വടുതലയില്‍നിന്ന് പെരുമ്ബളത്തേക്ക് പാലം പണി തുടങ്ങിയ സാഹചര്യത്തില്‍ ആലപ്പുഴയുടെ ഭാഗമായിതന്നെ നില്‍ക്കണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. എറണാകുളെത്ത ചുറ്റിപ്പറ്റിയുള്ള അനവധി ദീപുകളുടെ സ്ഥിതി പുരോഗമനപരം അല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര വളര്‍ച്ചക്കുള്ള സാധ്യത ആലപ്പുഴയുമായി ചേര്ന്നുകിടക്കുന്നതുമൂലം ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ദ്വീപുകാരുടെകൂടി അഭിപ്രായസ്വരൂപണം നടത്തിയ ശേഷമേ സര്‍ക്കാര്‍ മറുപടി സമര്പ്പിക്കൂവെന്ന വിശ്വാസത്തിലാണ് പെരുമ്ബളം നിവാസികള്‍.

