ടൊറ​ന്‍റോയില്‍ പാര്‍ട്ടിക്കിടെ വെടിവെയ്പ്പ്; നിരവധി പേര്‍ക്ക് പരിക്ക്

ടൊറ​ന്‍റോ: ഗ്രീക്​ടൗണ്‍ മേഖലയിലെ റസ്റ്റോറന്‍റിന്​ പുറത്തുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക്​ വെടിയേറ്റു. ഇന്ന്​ രാവിലെ പ്രാദേശിക സമയം 10 മണിക്കാണ്​ സംഭവമുണ്ടായത്​. ഒരു പെണ്‍കുട്ടിയടക്കം പരിക്കേറ്റ 10ഒാളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

റസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ്​ ​വെടിവെപ്പുണ്ടായത്​. കറുത്ത വസ്​ത്രം ധരിച്ചയാളാണ്​ വെടിവെച്ചത്​. സംഭവ ശേഷം ആക്രമി സ്വയം വെടിവെച്ച്‌​ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്​. പുറത്ത്​ നിന്ന്​ റസ്റ്റോറന്‍റ്​ ലക്ഷ്യമാക്കി വെടി വെക്കുകയായിരുന്നുവെന്ന്​​ ദൃക്​സാക്ഷികളിലൊരാള്‍ പറഞ്ഞു.

’20 തവണ വെടിയൊച്ച കേട്ടു. ഒാരോ തവണ വെടിവെക്കുമ്പോഴും ആക്രമി തോക്ക്​ റീലോഡ്​ ചെയ്യുന്ന ശബ്​ദവും കേട്ടിരുന്നു. നാല്​ പേര്‍ വെടിയേറ്റ്​ വീഴുന്നതിനും സാക്ഷിയായതായി’ അയാള്‍ പറഞ്ഞു. നഗരത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്​. നഗരവാസികളോട്​ ജാ​ഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.​ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

prp

Related posts

Leave a Reply

*