ന്യൂനമര്‍ദം, ഗള്‍ഫ് രാജ്യത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്

മസ്‌ക്കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ വ്യാഴാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒമാനില്‍ വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്നു പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മസ്‌കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഹിറ, അല്‍ വുസ്ത, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളത്.
40 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. . വിവിധ ഇടങ്ങളില്‍ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്, അതിനാല്‍ മരുഭൂമികളിലും തുറസായ സ്ഥലങ്ങളിലും പൊടി ഉയര്‍ന്നേക്കും, കടല്‍ പ്രക്ഷുബ്ധമായിരിക്കും. മൂന്ന് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉണ്ട്. ശനിയാഴ്ചയോടെ മഴ രൂക്ഷമാകുമെന്നും തിങ്കളാഴ്ച വരെ മഴയും കാറ്റും തുടര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*