അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ഡ്ലാ തുറമുഖത്ത് കോടികളുടെ ലഹരിവേട്ട. ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്.
തുടര്‍ന്ന് ഇതില്‍ നിന്നും 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്.
പിന്നാലെ കണ്ടെയ്നര്‍ ഇറക്കുമതി ചെയ്ത കമ്ബനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്നര്‍ എത്തിയത്.
അതേസമയം ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ടും പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

