സില്‍വര്‍ ലൈന്‍ പോകുന്നത് ഇതുവഴി; നെഞ്ചില്‍ തീയുമായി ഈ വീട്ടുകാര്‍

കാസര്‍കോട്: ചെറിയ പെരുന്നാള്‍ കഴിഞ്ഞ് കുടിയിരിക്കല്‍ ചടങ്ങ് നടത്തണമെന്നാണ് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം ബ്രിഡ്ജിനു സമീപത്തെ സി.എം.

അഷ്റഫിന്‍റെ ലക്ഷ്യം. ഇതിനായി തിരക്കുപിടിച്ച ജോലികളാണ് നടക്കുന്നത്. പെയ്ന്‍റിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി അതിവേഗത്തില്‍ പുരോഗമിക്കുന്നു.പ്രവാസജീവിതം നയിക്കുന്ന അഷ്റഫ് നാലുവര്‍ഷം മുമ്ബാണ് വീടുനിര്‍മാണം തുടങ്ങിയത്. ആയുഷ്കാലം താമസിക്കാനുള്ളതെന്ന നിലക്ക് എല്ലാ സമ്ബാദ്യവും കൂട്ടിയാണ് വീടെന്ന സ്വപ്നം ഒരുക്കുന്നത്. അപ്പോഴാണറിയുന്നത് സില്‍വര്‍ ലൈന്‍ ഇതുവഴിയാണ് പോകുന്നതെന്ന്. പദ്ധതി വന്നാല്‍ വീടുണ്ടാവില്ലെന്നര്‍ഥം.

നെല്ലിക്കുന്നില്‍ പ്രവൃത്തി പുരോഗമിക്കുന്ന സി.എം.അഷ്റഫിന്റെ വീട്

കുറച്ചുകാലം പ്രവൃത്തി നിര്‍ത്തിവെച്ചു. ഇപ്പോ രണ്ടും കല്‍പിച്ച്‌ പ്രവൃത്തി നടത്തുന്നു. വീട് പോവുമോ ഇല്ലയോ എന്നൊരുറപ്പുമില്ലാതെ. തൊട്ടടുത്തുള്ള അനേകം വീടുകള്‍ ഇല്ലാതാവും. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളിയുടെ ഗേറ്റിനോട് ചേര്‍ന്നാണ് ബി.കെ. സമീറിന്‍റെ വീടുനിര്‍മാണം. മാള്‍ബിള്‍ പതിക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. വീടിനോട് ചേര്‍ന്നാണ് പാത കടന്നുപോകുന്നത്. ബഫര്‍ സോണ്‍കൂടിയായാല്‍ വീട് നഷ്ടപ്പെടും.

നെ​ല്ലി​ക്കു​ന്നി​ല്‍ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ബി.​കെ. സ​മീ​റി​ന്‍റെ വീ​ട്

തൊട്ടടുത്താണ് 90 ശതമാനം പണിയും പൂര്‍ത്തീകരിച്ച നസീമയുടെ വീട്. ഏതാനും മിനുക്കുപണികള്‍ മാത്രം ബാക്കിയാക്കി ഇവര്‍ താമസം തുടങ്ങിക്കഴിഞ്ഞു. അപ്പോഴാണ് കേരളം കുതിക്കുന്നത് ഈവഴിയാണെന്ന വിവരമറിയുന്നത്. പദ്ധതിക്കായി ഇവരുടെ സ്വപ്നഭവനമാണ് ഇല്ലാതാവുക. നെല്ലിക്കുന്ന് പ്രദേശത്ത് ഇങ്ങനെ നൂറുകണക്കിന് വീടുകളാണ് നഷ്ടപ്പെടുക.

മു​ഹ്​​യു​ദ്ദീ​ന്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തെ

ന​സീ​മ​യു​ടെ വീ​ട്​

പദ്ധതിപ്രഖ്യാപനം ഭൂമി വാങ്ങിയവരെയും വിറ്റവരെയും പ്രയാസത്തിലാക്കി. പള്ളത്ത് സാബിര്‍ ആസാദ് വീട് നിര്‍മിക്കാന്‍ വാങ്ങിയത് 65 സെന്‍റ് ഭൂമിയാണ്. എന്തിന് ഇനി വീട് നിര്‍മിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ചോദ്യം. തൊട്ടടുത്ത് അഷ്റഫിന്‍റെ 30 സെന്‍റ് വില്‍ക്കാന്‍ തീരുമാനിച്ചതാണ്. മുന്‍കൂര്‍ പണവും വാങ്ങി. സില്‍വര്‍ലൈന്‍ വരുന്നുവെന്ന് കേട്ടതോടെ സ്ഥലം വാങ്ങിയവര്‍ കച്ചവടമൊഴിഞ്ഞു. മുന്‍കൂര്‍ പണവും തിരിച്ചുനല്‍കി. അത്യാവശ്യകാര്യത്തിന് സ്ഥലം വില്‍ക്കാന്‍ കഴിയാതെ ഒട്ടേറെ പേരാണ് പ്രയാസത്തിലായത്.

സര്‍വേ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്കുമുമ്ബ് കലക്ടറേറ്റില്‍ യോഗം നടന്നിരുന്നു. വ്യക്തമായ മറുപടിപോലും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനില്ലെന്ന് കാസര്‍കോട് നഗരസഭ കെ-റെയില്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ കെ.എം. അബ്ദുറഹ്മാന്‍ പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*