ഗോപി സുന്ദര്‍ നായകനാകുന്നു

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയിലേക്ക്. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.

യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ സസ്‌പെന്‍സ് പുറത്തുവിട്ടത്. ദുല്‍ഖറിലെ ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഗോപി സുന്ദറായിരുന്നു. അതിനുള്ള ഡിക്യൂവിന്‍റെ പൃത്യുപകാരമെന്നോണമാണ് ഗോപി സുന്ദറിന്‍റെ ആദ്യ ചിത്രം ദുല്‍ഖര്‍ ലോഞ്ച് ചെയ്തത്.

Breaking the suspense…..drumrolls please…. I am so excited to announce the acting debut of my good friend and the…

Posted by Dulquer Salmaan on Monday, July 16, 2018

എയ്യ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരി, ഹസീന സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ തന്നെയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്.

prp

Related posts

Leave a Reply

*