ധ്യാന്‍ ശ്രീനിവാസന് തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘ഗൂഢാലോചന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായാണ് ഒരുക്കിയിരിക്കുന്നത്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇസാന് പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകരുന്നു.
