സൗഹൃദങ്ങളുടെ കഥ പറയുന്ന ‘ഗൂഢാലോചന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘ഗൂഢാലോചന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായാണ്  ഒരുക്കിയിരിക്കുന്നത്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍  ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ്  ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍  ഈണം പകരുന്നു.  

”അപ്പോ കോഴിക്കോട്ക്ക് പോവല്ലേ….”

ആഘോഷരാവുകളും രുചിവൈവിധ്യങ്ങളും നിറഞ്ഞ  കോഴിക്കോടിന്‍റെ ദൃശ്യചാരുത വിളിച്ചോതുന്ന ചിത്രം ‘ഗൂഢാലോചനയിലെ ‘ഈ അങ്ങാടികവലയില്‍…’ എന്ന ഗാനം പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യന്‍ ആണ് ഗൂഢാലോചന  സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും   നായകനായി എത്തുന്നതും ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍  ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ്  ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍  ഈണം പകരുന്നു.