നാദാപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എളയടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കടമേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ മീത്തലെ അടയങ്ങാട്ട് അന്‍സാറിനെ(36)യാണ് ഡിവൈ.എസ്.പി സി.സുന്ദരനും സംഘവും അറസ്റ്റുചെയ്തത്.
അരൂര്‍ എളയിടത്ത് വോളിബാള്‍ കണ്ട് മടങ്ങുകയായിരുന്ന പേരാമ്ബ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ കഴിഞ്ഞയാഴ്ചയാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

