സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതിയെ യൂത്ത്‌ ലീഗ്‌ ഭാരവാഹിയാക്കി

എടക്കര > കോയമ്ബത്തൂര്‍ വിമാന താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയെ യൂത്ത് ലീഗ് ഭാരവാഹിയാക്കി. യൂത്ത് ലീഗ് നിലമ്ബൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍്റ് ചുങ്കത്തറ എടമല സ്വദേശി സി എച്ച്‌ അബ്ദുള്‍ കരീമാണ് 2017ല്‍ സ്വര്‍ണ്ണം കടത്തവെ പിടിയിലായത്. പൊടി രൂപത്തിലാക്കിയ സ്വര്‍ണ്ണം കെമിക്കല്‍ കലര്‍ത്തി മരുന്നെന്ന വ്യാജേന ഇരുകാലുകളിലും കെട്ടിവെച്ചാണ് വിമാനതാവളത്തിലെത്തിയത്. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തിലാണ് സ്വര്‍ണ്ണം കടത്തിയത്. 26,34,630 രൂപയുടെ 878.21 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്.

2017 നവംബര്‍ 6 ന് പുലര്‍ച്ചെ 4.30 നാണ് കോയമ്ബത്തൂര്‍ വിമന താവളത്തില്‍ സി എച്ച്‌ അബ്ദുള്‍ കരീം പിടിയിലാവുന്നത്. സ്വര്‍ണ്ണ കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത സമയത്തും സി എച്ച്‌ അബ്ദുള്‍ കരീം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍്റായിരുന്നു. ഇടക്കാലത്ത് 6 മാസം മാറ്റിയെങ്കിലും ഒരു വര്‍ഷം മുമ്ബ് വീണ്ടും ഇദ്ദേഹത്തെ പ്രസിഡന്‍്റ് സ്ഥാനത്തേക്ക് ചുമതലപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് അബ്ദുള്‍ കരീമിനെ വീണ്ടും പ്രസിഡന്‍്റ് സ്ഥാനത്തെത്തിച്ചതെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്‍്റെ ആരോപണം. പാണക്കാട് മുനവ്വറലി തങ്ങള്‍, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, എംഎസ്‌എഫ് ദേശീയ പ്രസിഡന്‍്റ് ടി പി അശ്റഫലി എന്നിവരുമായി കരീമിന് അടുത്ത ബന്ധമാണുള്ളത്.

prp

Leave a Reply

*