കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. ഇന്നലെ രാത്രി 11
മണിയോടെ ആണ് അപകടം. ഇന്ധനചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ദുരന്തമാണ് ഒഴിവായതെന്ന് പരിസരവാസികള്‍ പ്രതികരിച്ചു. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയത്രണം തെറ്റി റോഡിന് താഴേക്ക് മറിയുകയായിരുന്നു. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയില്‍ ഒരു വാഹനവും കടത്തിവിടുന്നില്ല. സുരക്ഷാ നടപടികള്‍ തുടരുകയാണ്.

prp

Leave a Reply

*