പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നു പാലാ സബ് ജയിലിലേക്ക് മാറ്റി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ് ബിഷപ്പിനു അനുവദിച്ചത്.
സി ക്ലാസ് ജയില്‍ ആയതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനു കട്ടില്‍ ലഭിക്കില്ല, പകരം പായ് വിരിച്ചു നിലത്തു കിടക്കേണ്ടിവരും. നിലവില്‍ രണ്ടു പെറ്റിക്കേസ് പ്രതികളാണ് മൂന്നാം നമ്പര്‍ സെല്ലിലുള്ളത്.
കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ സബ് ജയിലില്‍ എത്തിച്ചത്. ബിഷപ്പിനെ സബ് ജയിലിലേക്ക് കൊണ്ടുവന്ന സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഷപ്പിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ ബിഷപ്പ് ജാമ്യം തേടി വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്‍കിയെങ്കിലും, അതു പരിഗണിക്കുന്നതിനായി വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു
