
ദുബായ്> ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ് നാല് രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കെയ്റോ, തുണീഷ്യ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്നു മുതലും ഗ്ളാസ്ഗോവിലേക്ക് ജൂലൈ 15 മുതലും മാലിയിലേക്ക് ജൂലൈ 16 മുതലും എമിറേറ്റ്സ് സര്‍വീസ് പുനരാരംഭിക്കും. ഇതോടെ മൊത്തം 52 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് വിമാനങ്ങള്‍ പറക്കും. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ പസഫിക്, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള കണക്ഷന്‍ സര്‍വീസുകളും ഇതോടൊപ്പം ആരംഭിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. വിപണി സജീവമാകുന്ന മുറയ്ക്ക് യാത്രക്കാരുടെ പോക്കുവരവിനും കമ്ബോളത്തിന്റെ സജീവതയ്ക്കും ട്രാവല്‍ സര്‍വീസ് പുനരാരംഭിയ്ക്കല്‍ കാരണമാകും.
പുതിയ ട്രാവല്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യു എ ഇ പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും ജൂലൈ 7 മുതല്‍ ദുബായിലേക്ക് യാത്ര ചെയ്യാനാകും
