ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

പ്രധാനമായും മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. പൊതുവേ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ കുറച്ച്‌ ഭക്ഷണങ്ങള്‍ ഉണ്ട്.

ഫാസ്റ്റ് ഫുഡ്

Image result for food

ഇന്നത്തെ ജീവിതശൈലി രോഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട കാരണമാണ് ഫാസ്റ്റ് ഫുഡ്. ഒരു കാരണവശാലും ഉച്ചനേരത്ത് ചോറ് പോലെയുള്ള നാടന്‍ ഭക്ഷണം ഒഴിവാക്കി ഫാസ്റ്റ് ഫുഡ് കഴിക്കരുത്. ഫാസ്റ്റ് ഫുഡില്‍ അമിത അളവില്‍ ഉപ്പും പഞ്ചസാരയും മറ്റ് കെമിക്കല്‍സും അടങ്ങിയിട്ടുണ്ട്.

പാല്‍

Related image

ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് പാല്‍. എല്ലാ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പാല്‍ ഒരു സമീകൃതാഹാരമാണ്. പക്ഷേ അത് ഉച്ചനേരത്ത് കുടിക്കുന്നത് നല്ലതല്ല. രാവിലെയും രാത്രിയുമാണ് പാല്‍ കുടിക്കേണ്ടത്.

Image result for ചിപ്സ്ചിപ്സ്

ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ചിപ്സ് പോലെയുള്ള കൊറിക്കുന്ന ഭക്ഷണം മാത്രമായി ചുരുക്കാറുണ്ട്. ഡയറ്റിങ്ങിന്റെ പേരിലും മറ്റും കാണിക്കുന്ന ഈ ശീലം വിപരീതഫലമാണ് ഉണ്ടാക്കുക. ഉച്ചഭക്ഷണത്തിന് ധാരാളം അന്നജം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ചിപ്സ് കഴിക്കുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്.

prp

Related posts

Leave a Reply

*