‘ഫീസടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം തടയരുത്’

ജി​ദ്ദ: സ്‌​കൂ​ള്‍ ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ത​ട​ഞ്ഞു​വെ​ക്കാ​ന്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ള്‍​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് സൗ​ദി ക​ണ്‍​സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ര​ക്ഷി​താ​വ് ഫീ​സ് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍, വി​ദ്യാ​ര്‍​ഥി​യെ ക്ലാ​സ് മു​റി​ക്ക് പു​റ​ത്തു​നി​ര്‍​ത്താ​നോ സ്കൂ​ളി​ലെ പ​ഠ​നം ത​ട​യാ​നോ പ​രീ​ക്ഷ​യി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​നോ സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ല്‍, സ്‌​കൂ​ള്‍ ഫീ​സ് അ​ട​ക്കു​ന്ന​തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ വീ​ഴ്ച വ​രു​ത്തു​ന്ന​പ​ക്ഷം അ​ത് അ​ട​ക്കു​ന്ന​തു വ​രെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും ത​ട​ഞ്ഞു​വെ​ക്കാ​ന്‍ സ്കൂ​ളി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സൂ​ചി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി ന​ല്‍​കാ​വു​ന്ന​താ​ണ്.

ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ല്‍ ത​ന്റെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റാ​ന്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​സ​മ്മ​തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ര​ക്ഷി​താ​വി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​സോ​സി​യേ​ഷ​ന്റെ സ്ഥി​രീ​ക​ര​ണം. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്കു​ന്ന​തി​നാ​യി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക്ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞു​വെ​ച്ച​ത്.

prp

Leave a Reply

*