ട്രംപ്​ പരാജയം അംഗീകരിക്കേണ്ട സമയം, ഫലം മാറിമറിയാന്‍ യാതൊരു സാധ്യതയുമില്ല -ഒബാമ

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ത​െന്‍റ പരാജയവും ​പ്രസിഡന്‍റായി തെരഞ്ഞെടുക്ക​െപ്പട്ട ജോ ബൈഡ​െന്‍റ വിജയവും അംഗീകരിക്കേണ്ട സമയമാണിതെന്ന്​ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ബറാക്ക് ഒബാമ. തെരഞ്ഞെടുപ്പ്​ ഫലം മാറിമറിയാന്‍ മറ്റു സാധ്യതകള്‍ ഇല്ലെന്നും ഒബാമ പറഞ്ഞു.

സി.ബി.എന്‍.എസ്​ ന്യൂസിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ഒബാമയുടെ പ്രതികരണം. ട്രംപ്​ തെര​ഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കേണ്ട സമയമായി. കണക്കു​കളിലേക്ക്​ നോക്കു​േമ്ബാള്‍ ജോ ബൈഡന്‍ മേല്‍ക്കൈ നേടിയത്​ കാണാനാകും. ഈ സംസ്​ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്​ ഫലം മാറിമറിയാന്‍ യാതൊരു സാധ്യതയുമില്ല -ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡോണള്‍ഡ്​ ട്രംപ്​ ജോ ​ൈബഡന്‍ വിജയിച്ചതായി അംഗീകരിക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന്​ ആരോപിക്കുകയും ചെയ്​തിരുന്നു. തൊട്ടുപിന്നാലെ വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ്​ ബൈഡ​ന്‍ വിജയിചതെന്നും ഒന്നും സമ്മതിക്കുന്നില്ലെന്നും ട്രംപ്​ ട്വിറ്ററില്‍ കുറിച്ചിരുന്നു.

232 ​ഇലക്​ടറല്‍ വോട്ടുകള്‍ നേടിയ ഡോണള്‍ഡ്​ ട്രംപ്​ ത​െന്‍റ പരാജയം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പെന്‍സല്‍വേനിയ, ​നെവാഡ, മിഷിഗണ്‍, ജോര്‍ജിയ, അരിസോണ എന്നിവിടങ്ങളിലെ ജോ ബൈഡ​െന്‍റ വിജയത്തെ വെല്ലുവിളിക്കുകയും വിസ്​കോസിനിലെ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്​തു.

ഈ സംസ്​ഥാനങ്ങളിലെല്ലാം വോ​ട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ട്രംപ്​ ആരോപിച്ചിരുന്നു. 538 ഇലക്​ടറല്‍ കോളജ്​​ വോട്ടുകളില്‍ 306 ഇലക്​ടറല്‍ വോട്ടുകളാണ്​ ബൈഡ​ന്‍ നേടിയത്​. 270 നേടിയാല്‍ ​പ്രസിഡന്‍റ്​ സ്​ഥാനത്തേക്ക്​​ തെരഞ്ഞെടുക്ക​െപ്പടും.

prp

Leave a Reply

*