വിഴിഞ്ഞം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട രണ്ട് യുവതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോയെയു(25)മാണ് അറസ്റ്റുചെയ്തത്.
മൂന്നുദിവസം മുമ്ബാണ് ദിവ്യയും മൃദുലയും ടിറ്റോയ്‌ക്കൊപ്പം നാടുവിട്ടത്. ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിപ്പോയതെന്ന് പോലീസ് പറഞ്ഞു.നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ.ഇവര്‍ക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്.
യുവതികളുടെ ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പോലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്ബത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

