മാംഗോ മെഡോസിലും മോന്സന് തട്ടിപ്പിന് ശ്രമിച്ചതായി വ്യവസായി എന്‍ കെ കുര്യന്. മോന്സണ് 2012ല്‍ തങ്ങലെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍ കെ കുര്യന് വെളിപ്പെടുത്തി.
കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് മോന്സന് വാഗ്ദാനം ചെയ്തിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു.തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എന്‍ കെ കുര്യന് കൈരളിന്യൂസിനോട് വെളിപ്പെടുത്തി.
സുഹൃത്ത് ഹാഷിം വഴിയാണ് മോന്സണ് താനുമായി ബന്ധപ്പെട്ടത്. പിന്നീട് 2019 ല്‍ വീണ്ടും മോന്സണ് ഫോണില്‍ വിളിച്ചെന്നും എന്‍ കെ കുര്യന് വ്യക്തമാക്കി.

