ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; ലൈംഗിക ബന്ധത്തിനു ശേഷം പോലീസിനെ വിളിക്കുമെന്ന് ഭീഷണി; മൂന്നരപ്പവന്‍ തട്ടിയെടുത്തു; ഹണിട്രാപ്പില്‍ യുവതി അറസ്റ്റില്‍

തൃശൂര്‍: ഫേസ്ബുക്ക് പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവനും ഒന്നരലക്ഷവും തട്ടിയെടുത്ത ശേഷം വീണ്ടും 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതി ഈസ്റ്റ് പൊലീസിന്റെ പിടിയില്‍.

ചേലക്കര ഐശ്വര്യ നഗര്‍ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു ഭീഷണി തുടരുന്നതിനിടെയാണ് അറസ്റ്റ്.

യുവാവിനെ തൃശൂരിലെ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയ സിന്ധു ലൈംഗിക ബന്ധത്തിനു ശേഷം പൊലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. യുവാവ് ധരിച്ചിരുന്ന മൂന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി. എന്നാല്‍, ഇവ തിരികെ നല്‍കാമെന്നു തന്ത്രപൂര്‍വം വിശ്വസിപ്പിച്ചു യുവാവിനെ ഷൊര്‍ണൂരിലെ സ്വകാര്യ ലോഡ്ജിലേക്കു വിളിച്ചുവരുത്തി. മൊബൈല്‍ ഫോണില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. ഇതു കാണിച്ചു ഭീഷണിപ്പെടുത്തി 1.75 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. വീണ്ടും ഭീഷണി ആവര്‍ത്തിച്ചതോടെ യുവാവ് പോലീസില്‍ പരാതപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

prp

Leave a Reply

*