സീരിയലുകളും റിയാലിറ്റി ഷോകളും ഇനി സ്വന്തം ഫെയ്സ്ബുക്ക് വാളില്‍ . ഫെയ്സ്ബുക്കിന്റെ അടുത്ത സംരംഭമായ ടിവി ഷോകള്‍ക്ക് ജൂണ്‍ മാസത്തോടെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തഞ്ചോളം പരിപാടികളാണ് ആദ്യ ഘട്ടത്തില്‍ ഫെയ്സ്ബുക്ക് അവതരിപ്പിക്കുക. വന്‍ ബജറ്റിന്റെ സീരിയലുകളും റിയാലിറ്റി ഷോകളും കൂടാതെ 510 മിനിറ്റിന്റെ ചെറു ബജറ്റ് പരിപാടികളും ഫെയ്സ്ബുക്കില്‍ ഉണ്ടായിരിക്കും.
വന്‍കിട താരങ്ങളെയും സെലിബ്രിറ്റികളെയും അവതാരകരാക്കിയുള്ള പരിപാടികള്‍ക്കും ഫെയ്സ്ബുക്ക് പദ്ധതിയിടുന്നതായി സൂചനകളുണ്ട്.
വിവിധ പ്രൊഡക്ഷന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന അഞ്ച് മിനിറ്റ് മുതല്‍ മുപ്പത് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് തീരുമാനമായിട്ടുള്ളത്.
പണം കൊടുത്ത് വീഡിയോകള്‍ കാണുന്ന രീതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിന്റെയും പുതിയ നീക്കം. വീഡിയോ പ്ലാറ്റ് ഫോം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പൂര്ത്തിയാക്കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍