ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്താല്‍ നമ്മള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ അതിലെ ലൈക്ക് ബട്ടണുകള്‍ തന്നെയാണ് . എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പ്ഡേഷനുകള്‍ ഫേസ്ബുക്കിനു ലഭിക്കുന്നു . പുതിയ ഡിസ്ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കില്‍ ഉടന്‍ എത്തുന്നത്. 2009 ലാണ് ഫേസ്ബുക്കില്‍ ഈ ലൈക്ക് ബട്ടണുകള്‍ ലഭിച്ചത് .
കഴിഞ്ഞ വര്‍ഷം ഡിസ്ലൈക്ക് ബട്ടണുകള്‍ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകള്‍. അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്സ്ബുക്ക് നല്‍കിയിരുന്നു .
എന്നാല്‍ ഇപ്പോള്‍ ഇതാ പോസ്റ്റുകളില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഡിസ്ലൈക്ക് ബട്ടണുകള്‍. നമ്മള് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും മറ്റു ലഭിച്ചിരുന്ന ലൈക്കുകളുടെ എണ്ണത്തില്‍ ഇനി തീരുമാനംമാകും. നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

