പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം എസ്രയുടെ ട്രെയലര്‍ പുറത്തിറങ്ങി. ജയ്കെയാണ് ചിത്രത്തിന്റെ സംവീധായകന്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പതിവ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് എസ്ര ഒരുക്കിയിരിക്കുന്നത്. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡിസംബര്‍ അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തും.